ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്നംഗസംഘം അറസ്റ്റിൽ

Saturday 03 January 2026 12:34 AM IST

കോവളം: അറവുമാലിന്യം ഓടയിൽ നിക്ഷേപിച്ചത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ, മർദ്ദിച്ച കേസിൽ മൂന്നംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം തോട്ടം ടി.സി 41/ 2521 മണ്ണാവിളാകം വീട്ടിൽ രാഹുൽ(26),പുത്തൻപളളി പുതുവൽ പുത്തൻവീട്ടിൽ ടി.സി 46/238 ൽ ഷഹാസ്(25),പാച്ചല്ലൂർ പാറവിള തെക്കേവിളാകം മേലെ പുത്തൻവീട്ടിൽ റമീസ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പാച്ചല്ലൂർ തോപ്പടി ജംഗ്ഷന് സമീപം താമസിക്കുന്ന രതീഷിനെയാണ് (43) സംഘം ആക്രമിച്ചത്.

ഇക്കഴിഞ്ഞ 31ന് രാത്രിയോടെ പാച്ചലൂർ തോപ്പടിയിലായിരുന്നു സംഭവം.ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന രതീഷിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തടഞ്ഞ് നിറുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.