മെക്‌സിക്കോയിൽ ഭൂചലനം
Saturday 03 January 2026 7:30 AM IST
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം രാവിലെ 7.58നായിരുന്നു സംഭവം. ഗ്വെരേരോ സംസ്ഥാനത്തെ സാൻ മാർക്കോസ് പട്ടണത്തിന് സമീപമായിരുന്നു പ്രഭവ കേന്ദ്രം. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിൽ അടക്കം പ്രകമ്പനം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി. ആളപായമോ ഗുരുതര നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.