അനശ്വര രാജന്റെ ചാമ്പ്യൻ പ്രദർശനത്തിന്
Sunday 04 January 2026 1:33 AM IST
റോഷൻ മേക, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചാമ്പ്യൻ പ്രദർശനത്തിന്. സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രവുമായി അനശ്വര രാജൻ തെലുങ്കിൽ എത്തുന്നു. ആർ. മാധി ഛായാഗ്രഹണം നിർവഹിക്കുന്നു. മിക്കി ജെ മേജർ ആണ് സംഗീത സംവിധാനം. സീ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്വപ്ന സിനിമ ആണ്. വിതരണം വേഫെറർ ഫിലിംസ്.