സഹകരണ വാരാഘോഷം
Sunday 04 January 2026 12:18 AM IST
കോട്ടയം : സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഫാക്കൽറ്റി അംഗം സുധീഷ് ബാബു സെമിനാർ നയിച്ചു.