തയ്യൽ മെഷീൻ യൂണിറ്റ് വിതരണം
Sunday 04 January 2026 1:20 AM IST
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തയ്യൽ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഗ്രാമതല സന്നദ്ധ പ്രവർത്തകർ, പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.