ബസേലിയസിൽ പേട്രൺ സെയ്ന്റ്‌സ് ഡേ നാളെ
Sunday 04 January 2026 12:20 AM IST
കോട്ടയം: ബസേലിയസ് കോളേജിന്റെ നാമഹേതുകനായ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന പേട്രൺ സെയിന്റ്‌സ് ഡേ നാളെ രാവിലെ 10.30 ന് കോളേജ് മാർ ഡയനീഷ്യസ് ഹാളിൽ നടക്കും. ചലച്ചിത്ര സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ജയരാജ് ഉദ്ഘാടനം നിർവഹിക്കും. മലങ്കര ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ അദ്ധ്യക്ഷത വഹിക്കും. പ്രഥമ ബസേലിയൻ ശ്രേഷ്ഠപുരസ്‌കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാതോലിക്കാബാവാ സമ്മാനിക്കും. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.