അപേക്ഷ  ക്ഷണിച്ചു

Sunday 04 January 2026 12:21 AM IST

കോട്ടയം: ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതിയിലേക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ ഭൂമി വിൽക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദിവാസി പുനരധിവാസ വികസനമിഷൻ (ടി.ആർ.ഡി.എം) ജില്ലാ മിഷൻ ചെയർമാനായ കളക്ടർ മുഖേനയാണ് ഭൂമി വാങ്ങിനൽകുന്നത്. കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമിയുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം. വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വിൽക്കുന്നതിന് തയ്യാറെന്ന സമ്മതപത്രം ഉൾപ്പെടുത്തി 15 നകം അപേക്ഷ നൽകണം. ഫോൺ: 04828 202751.