വിജയികൾക്ക് സ്വീകരണം

Sunday 04 January 2026 12:21 AM IST

പാലാ : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ അംഗങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ് അദ്ധ്യക്ഷയായി. ഷാന്റി ജെയിംസ്, ആൻസി കാരകുന്നത്ത്, ലളിതാംബിക കുഴിമറ്റത്തിൽ, ലക്ഷ്മി എ നായർ, ഓമന ഗോപാലൻ, അനു സിബു എന്നിവരെയാണ് ആദരിച്ചത്. ടി.പി. ബീന, മിനി സെബാസ്റ്റ്യൻ, ബി. രേണുക, പി.കെ. ഉഷാകുമാരി, എം.പി. ജലജാമണി, സി.സി. ശാന്തമ്മ, ആലി അഗസ്റ്റിൻ, കെ.സിന്ധു, എസ്.ബേബിക്കുട്ടി, എം.എ. സപ്ത ഷീല, പി.ബി. ലീലാമ്മ, ഇ.ഡി. ത്രേസ്യ, പ്രീയാ വിജയൻ എന്നിവർ പ്രസംഗിച്ചു.