മഹാപ്രസാദമൂട്ട് ദീപപ്രകാശനം

Sunday 04 January 2026 12:22 AM IST

വൈക്കം : ടി.വി.പുരം എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള പറക്കാട്ടുകുളങ്ങര ശ്രീ ദുർഗ്ഗാദേവിക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിയ മഹാപ്രസാദമൂട്ടിന്റെ ദീപ പ്രകാശനം വിജയാ ഫാഷൻ ജുവലറി മാനേജിംഗ് ഡയറക്ടർ ജി. വിനോദ് നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ഹരി വാതല്ലൂർ, സെക്രട്ടറി സന്തോഷ് ആഞ്ഞിലിക്കൽ, കൺവീനർ സജേഷ് പുളിക്കോരിൽ, സിജു ഇരുമ്പേൽപള്ളി, ഉദയൻ തച്ചന്നയിൽ, വനിതാ സംഘംപ്രസിഡന്റ് പുഷ്പാ ശശി, സെക്രട്ടറി നീതു കൃഷ്ണ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുജീഷ് മരത്താപ്പള്ളി, വൈസ് പ്രസിഡന്റ് ബോബിക്കരിയിൽ എന്നിവർ പങ്കെടുത്തു.