കെ.പി.എസ്.ടി.എ പാലോട് ഉപജില്ലാ സമ്മേളനം
Sunday 04 January 2026 12:13 AM IST
പാലോട്: കെ.പി.എസ്.ടി.എ പാലോട് ഉപജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്തംഗം സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു.ഭരതന്നൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്,സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രദീപ് നാരായൺ,കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ.ആർ.ഷമീം,ജില്ലാ സെക്രട്ടറി എൻ.സാബു,എം.റിജാം, മുഹമ്മദ് നിസാം,ആർ.ആർ.രമിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.