സപ്തദിന സഹവാസ ക്യാമ്പ്
Sunday 04 January 2026 1:18 AM IST
പാലോട്: പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബൈജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ അരുൺ എസ്.ബി,സിനോജ് ലീല ,ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യ,സ്കൂൾ പ്രിൻസിപ്പൽ റസീന,ആത്മരാജ്,ശോഭ,അഷിത എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ ഷക്കീല നന്ദി പറഞ്ഞു.