'ഞാൻ സാധാരണക്കാരൻ, പക്ഷേ ചെയ്യുന്ന കാര്യങ്ങൾ സൂപ്പറാണ്'; ജനനായകന്റെ  ട്രെയിലർ  പുറത്ത്

Saturday 03 January 2026 7:46 PM IST

തമിഴകത്തിന്റെ ദളപതി വിജയ്‌ നായകനാകുന്ന അവസാന ചിത്രമായ ജനനായകന്റെ ട്രെയിലർ പുറത്ത്. മാസും ആക്ഷനും ഇമോഷനും എല്ലാം കോർത്തിണക്കിയതാണ് ട്രെയിലർ. ചിത്രത്തിൽ വിജയ്‌യുടെ മകളായാണ് മമിത ബെെജുവെത്തുന്നത്. പൊലീസ് വേഷം ഉൾപ്പെടെ വിവിധ ലുക്കുകളിൽ വിജയ് ട്രെയിലറിൽ എത്തുന്നുണ്ട്.

ജനുവരി ഒമ്പതിന് റിലീസ് ചെയ്യുന്ന ജനനായകന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഏറ്റവുമാദ്യം തുടങ്ങുന്നത് കേരളത്തിലാണ്. പുലർച്ചെ ആറിനാണ് ആണ് ആദ്യ പ്രദർശനം ആരംഭിക്കുന്നത്. തമിഴ് നാട്ടിൽ ആദ്യ ദിവസത്തെ ആദ്യ പ്രദർശനം രാവിലെ ഒമ്പതിനും ബംഗളൂരുവിൽ രാവിലെ 6.15 നും വിദേശത്ത് രാവിലെ എട്ടിനും ആരംഭിക്കുമെന്നാണ് വിവരം.

എച്ച്. വിനോദ് രചനയും സംവിധാനവും നിർവഹിക്കുന്ന ജനനായകനിൽ പൂജ ഹെഗ്ഡെ ആണ് നായിക, കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ.നാരായണ നിർമ്മിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, നരേൻ, പ്രിയ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റേതാണ് സംഗീതം. ജഗദീഷ് പളനി സാമി, ലോഹിത്. എൻ.കെ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ. പി.ആർ.ഒ പ്രതീഷ് ശേഖർ.