ക്രിസ്‌മസ് - പുതുവത്സര സംഗമം
Sunday 04 January 2026 1:41 AM IST
തിരുവനന്തപുരം : എബൻഡന്റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ക്രിസ്‌മസ് - പുതുവത്സര സംഗമം മരുതൂർ സി.എസ്.ഐ ദേവാലയത്തിൽ 4ന് വൈകിട്ട് 5ന് സംഘടിപ്പിക്കും.വികാരി ജെ.ആർ.ക്രിസ്റ്റിൻ ദാസിന്റെ അദ്ധ്യക്ഷതയിൽ ബിഷപ് ഡോ.ഓസ്റ്റിൻപോൾ ഉദ്ഘാടനം ചെയ്യും.ജർമ്മനി ഫ്രെയ്ബർഗ് ആംഗ്ലിക്കൻ സഭാ വികാരി ഡോ.വിനോദ് വിക്‌ടർ,എബൻഡന്റ് ലൈഫ് ഇന്ത്യ പ്രസിഡന്റ് ഷെവലി യാർ ഡോ.കോശി എം. ജോർജ് എന്നിവർ സന്ദേശങ്ങൾ നൽകും. വിവിധ സഭാ വൈദികർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ജില്ലയിലെ 16 ക്വയർ ടീമുകൾ കരോൾ ഗാനങ്ങൾ ആലപിക്കുമെന്ന് സെക്രട്ടറി എം.ജി.ജയിംസ് അറിയിച്ചു.