കിറ്റ് വിതരണം

Sunday 04 January 2026 1:41 AM IST

പൂവാർ: കാഞ്ഞിരംകുളം ഫാർമേഴ്സ് വെൽഫെയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയും ഗ്രീൻ ഫെയ്സും ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കിറ്റ് വിതരണം നടത്തി. സംഘം പ്രസിഡന്റ് ജെ.ജോണി അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര പ്രാഥമിക കാർഷികവികസന ബാങ്ക് ഭരണ സമതി അംഗം ആർ.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു.ഭരണ സമതി അംഗം ബി.വസുമതിയുടെ നിര്യാണത്തിൽ അനുശോചിച്ചു.അമ്യത് ജെ.സർളിൻ,ഡി.സി.സി സെക്രട്ടറി സി.എസ്.ലെനിൻ,മെബർമാരായ വൈ. സരസദാസ്,കെ.പി.അനു,അനുജഗോപാൽ,കെ.പി.എസ്.ടി.എ കോവളം പ്രസിഡന്റ് അശോകൻ,പ്രകാശ്, ഷിബു,അനിൽകുമാർ,സാംരാജ്,ജയറാണി,ബീനറാണി,സംഘം സെക്രട്ടറി സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.