മന്നം ജയന്തിയാഘോഷിച്ചു

Sunday 04 January 2026 1:44 AM IST

കോവളം: പാച്ചല്ലൂർ മന്നം മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മന്നത്ത് പദ്മനാഭന്റെ 149-ാമത് ജയന്തിയാഘോഷം നഗരസഭ തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ സിദ്ധാർത്ഥൻ നായർ അദ്ധ്യക്ഷനായിരുന്നു.പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.പാച്ചല്ലൂർ നുജുംമുദീൻ മുഖ്യപ്രഭാഷണം നടത്തി. വിജയകുമാർ,ശ്രീകുമാരൻ നായർ,ചിത്തരഞ്ജൻ,മന്നം നഗർ ഗോപൻ,അജി,ബാബു,സാബു സരോവർ,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.