സംഗീതക്കൂട്ടായ്മ വാർഷികം
Sunday 04 January 2026 1:44 AM IST
തിരുവനന്തപുരം: സഖി തിരുവനന്തപുരം ചാരിറ്റി സൊസൈറ്റി / സംഗീതക്കൂട്ടായ്മയുടെ 7-ാം വാർഷികം 11ന് കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാളിൽ നടക്കും.വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം കമലേശ്വരം വാർഡ് കൗൺസിലർ വി.ഗിരി ഉദ്ഘാടനം ചെയ്യും. കോളിയൂർ സുന്ദർ,ശ്രീവരാഹം മുരളി,കെ.ഗോപാലകൃഷ്ണൻ നായർ,സജികുമാർ വാഴമുട്ടം,പിന്നണി ഗായിക പ്രമീള,ശിവാസ് വാഴമുട്ടം എന്നിവർ പങ്കെടുക്കും. അന്ന് രാവിലെ 11 മുതൽ സഖി തിരുവനന്തപുരം അംഗങ്ങളുടെ കലാവിരുന്നും ഉണ്ടാകും.