ടാക്സ് കൺസൾട്ടന്റ്സ് അസോ.ജില്ലാസമ്മേളനം നാളെ
പയ്യന്നൂർ: ടാക്സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷൻ കേരളയുടെ കണ്ണൂർ ജില്ല സമ്മേളനം
നാളെ പയ്യന്നൂർ സ്കന്ദ റസിഡൻസിയിലെ പി.മനോഹരൻ നഗറിൽ നടക്കും. പൊതുസമ്മേളനം രാവിലെ 10ന് ജില്ല പ്രസിഡന്റ് സി.കുമാരന്റെ അദ്ധ്യക്ഷതയിൽ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ സരിൻ ശശി മുഖ്യാതിഥിയായിരിക്കും. ജി.എസ്.ടി. ഉദ്യോഗസ്ഥർ, ചാർട്ടേർഡ് അക്കൗണ്ടന്റ് പ്രതിനിധി, വ്യാപാരി നേതാക്കൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ബൈക്ക് റാലി നടന്നു . വാർത്തസമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് വി.ടി.വി.രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.ജയരാജൻ, ജില്ല പ്രസിഡന്റ് സി കുമാരൻ , സെക്രട്ടറി എൻ.ഷാജി, ജോ.സെക്രട്ടറിമാരായ ഇ.മണിപ്രസാദ്, അരുൺകുമാർ, വൈസ് പ്രസിഡന്റ് ഇ.രവീന്ദ്രൻ , ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി.ഭാസ്‌കരൻ, രാജേഷ് കുമാർ, എൻ.എം.സനേഷ് സംബന്ധിച്ചു.