ബാലഗോകുലം കലായാത്രക്ക് സ്വീകരണം
Saturday 03 January 2026 9:13 PM IST
ഇരിട്ടി : ബാലഗോകുലം സുവർണ ജയന്തിയോടനുബന്ധിച്ച് അമൃത ഭാരതത്തിന് ആദർശബാല്യം എന്ന സന്ദേശമുയർത്തി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച സുകൃതം കേരളം ഗോകുല കലായാത്രക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി. ഗോകുലങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാര കലാ യാത്രയുടെ സ്വീകരണ ഉദ്‌ഘാടനം തിരൂർ തുഞ്ചൻപറമ്പ് മലയാള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ. കൂമുള്ളി ശിവരാമൻ നിർവഹിച്ചു. ഹരി തന്നെ ലഹരി എന്നതാണ് ബാലഗോകുലത്തിന്റെ മുദ്രാവാക്യമെന്നും ഇത് പരമാനന്ദത്തിന്റെ ലഹരിയാണെന്നും അദ്ദേഹം പറഞ്ഞു.ബാലഗോകുലം കണ്ണൂർ റവന്യൂ ജില്ലാ രക്ഷാധികാരി സി പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.വി. പ്രജിത്ത്, കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
.