മഡിയൻ ക്ഷേത്രപാലൻ പുസ്തക പ്രകാശനം

Saturday 03 January 2026 9:21 PM IST

പയ്യന്നൂർ : അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രേട്രൺ മെമ്പറായ കെ.പത്മനാഭൻ നായർ രചിച്ച മഡിയൻ ക്ഷേത്രപാലൻ പുസ്തകം നാടൻ കലാ ഗവേഷകൻ ഡോ.ആർ.സി.കരിപ്പത്ത് പ്രകാശനം ചെയ്തു. ഡോ.ഇ.ശ്രീധരൻ ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സമയം പബ്ലിക്കേഷൻസ് പത്രാധിപർ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യ പ്രഭാഷണവും ചിറക്കൽ രാജാസ് എച്.എസ്.എസ്. പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്ത്കൃഷ്ണൻ പുസ്തക പരിചയവും നടത്തി. കെ.പത്മനാഭൻ നായർ സംസാരിച്ചു.കെ.കെ.ഭാസ്ക്കരൻ പയ്യന്നൂരിന്റെ സ്മരണക്ക് ഗ്രന്ഥാലയത്തിന് നൽകുന്ന പുസ്തകങ്ങൾ കെ.കെ.മനോജ് , മാലിനി പൊതുവാൾ എന്നിവർ സമർപ്പിച്ചു. സെക്രട്ടറി സി വി.വിനോദ് കുമാർ ഏറ്റു വാങ്ങി. സി കെ.ഹരീന്ദ്രൻ സ്വാഗതവും രജനി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.