കോൺഗ്രസ്സ് സേവാദൾ ജന്മദിനാഘോഷം
Saturday 03 January 2026 9:31 PM IST
ഏച്ചൂർ : കോൺഗ്രസ്സ് സേവാദൾ യംഗ് ബ്രിഗേഡ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാദൾ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന സേവാദൾ പ്രവർത്തകൻ കിഴക്കയിൽ കൃഷ്ണൻ, ആലുവ യു സി കോളേജിലെ ചെയർപേഴ്സൺ ഗോപിക ജയപ്രകാശ് എന്നിവരെ ആദരിച്ചു.കെ.പി.സി സി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് സേവാദൾ യംഗ് ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് റിജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് എളയാവൂർ ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത്, സേവാദൾ കണ്ണൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.രജീഷ്, കെ.രാജീവൻ , പി.എ.ഹരി, വിജീഷ് മമ്പറം , പി.പി.സത്യവതി, പ്രഗീർത്ത് മുണ്ടേരി, ചന്ദ്രൻ കാണിച്ചേരി, രാഗേഷ് ബാലൻ എന്നിവർ സംസാരിച്ചു.