മമ്മൂട്ടിയുടെ വരവ് അറിയിച്ച് ചത്താ പച്ച ബ്രില്ലൻസ് പോസ്റ്റർ

Sunday 04 January 2026 6:50 AM IST

ഒരു സംഘം റൗഡീസ് ജനുവരി 22ന് റിങിൽ

മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പിച്ച് ചത്താ പച്ച എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ. റസ്ലിങ് പശ്ചത്താലത്തിൽ ഒരുക്കിയ പോസ്റ്ററിൽ

“IN CINE‘M’AS” എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന “M” എന്ന് ഹൈലൈറ്റ് ചെയ്ത അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി ചത്താ പച്ചയിൽ ആവേശം പകരാൻ എത്തും എന്ന സൂചനയായി കാണുന്നു . റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം നൽകുന്നത് പോലെയായി.നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 22ന് ഒരുപറ്റം റൗഡീസുമായിതിയേറ്രറിലേക്ക് എത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ,ഇഷാൻ ഷൗക്കത്ത് എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആക്ഷൻ എന്റർടെയ്നറായി ഒരുക്കുന്ന ചിത്രം റിതേഷ് ആന്റ് രമേശ് എസ് രാമകൃഷ്ണൻ ആണ് നിർമ്മാണം.ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്നു പ്രത്യേകത കൂടിയുണ്ട്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്. തിരക്കഥ സനൂപ് തൈക്കൂടം.ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ.ഗാനരചന വിനായക് ശശികുമാർ, പശ്ചത്താല സംഗീതം മുജീബ് മജീദ്. ആക്ഷൻ കൊറിയോഗ്രഫി കലൈ കിങ്സൺ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ.വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.