നി​ർ​മ്മാ​ണം​ ​രാ​ജ് ​ക​മ​ൽ​ ​ഫി​ലിം​സ്; രജനി​കാന്ത് ചി​ത്രത്തി​ൽ ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ

Sunday 04 January 2026 6:07 AM IST

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​രാ​ജ് ​ക​മ​ൽ​ ​ഫി​ലിം​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ.​ ​ഇ​താ​ദ്യ​മാ​യാ​ണ് ര​ജ​നി​കാ​ന്ത് ​ചി​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ത​ലൈ​വ​ർ​ 173 എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്രം​ ​ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ​ഡോ​ൺ​ ​ഒ​രു​ക്കി​യ​ ​സി​ബി​ ​ച​ക്ര​വ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ 50​ ​കോ​ടി​ ​ക്ള​ബി​ൽ​ ​ഇ​ടം​പി​ടി​ച്ച​ ​ഡോ​ണി​നു​ശേ​ഷം സി​ബി​ ​ച​ക്ര​വ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ്.​ ​അ​ര​വി​ന്ദ് ​സ്വാ​മി ആ​ണ് ​ത​ലൈ​വ​ർ​ 173​ൽ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ജ​യി​ല​ർ​ 2​ ​പൂ​ർ​ത്തി​യാ​ക്കി​ ​ര​ജ​നി​കാ​ന്ത് ​ത​ലൈ​വ​ർ​ 173​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ 2027​ ​പൊ​ങ്ക​ൽ​ ​റി​ലീ​സ് ​ആയി ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​റെ​ഡ് ​ജ​യ​ന്റ് ​മൂ​വീ​സ്ചി​ ​ത്രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​ക്കും.​ ​ആ​ർ​ .​മ​ഹേ​ന്ദ്ര​നൊ​പ്പം​ ​ചേ​ർ​ന്നാ​ണ് ​ക​മ​ൽ​ ​ഹാ​സ​ൻ​ ​ത​ലൈ​വ​ർ​ 173​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​ർ​ ​സം​ഗീ​ത​മൊ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടാ​ഗ്‌​ലൈ​ൻ​ 'എ​വെ​രി​ ​ഫാ​മി​ലി​ ​ഹാ​സ് ​എ​ ​ഹീ​റോ​"​ ​എ​ന്നാ​ണ്.​ ​ഇ​ത് ​ആ​ദ്യ​മാ​യാ​ണ് ​ക​മ​ൽ​ ​ഹാ​സ​ൻ​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത് . രാ​ജ് ​ക​മ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​ടു​ത്തി​ടെ​ 44​ ​വ​ർ​ഷ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.​ ​അ​തി​ന്റെ​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗം​ ​കൂ​ടി​യാ​യാ​ണ് ​ഈ​ ​വ​മ്പ​ൻ​ ​ചി​ത്രം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​പേ​രാ​ണ് ​ആ​ദ്യംസം​വി​ധാ​യ​ക​നാ​യി ഉ​യ​ർ​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സു​ന്ദ​ർ​ ​സി​ ​സം​വി​ധാ​നം​ ​ചെ​യ്യു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പ് ​വ​ന്നു.​ ​ എ​ന്നാൽ ഏ​താ​നും​ ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​സു​ന്ദ​ർ​ ​സി​ ​സ്വ​യം​ ​പി​ൻ​മാ​റി​. ​അ​ഞ്ചു​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​തു​ട​രു​ന്ന​ ​ര​ജ​നി​കാ​ന്ത്-​ ​ക​മ​ൽ​ ​ഹാ​സ​ൻ​ ​സു​ഹൃ​ദ് ​ബ​ന്ധ​ത്തി​ന്റെ​യും​ ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ ​നേ​ർ​കാ​ഴ്ച്ച​യാ​യാ​ണ് ​ത​ലൈ​വ​ർ​ 173 ഒ​രു​ങ്ങാ​ൻ​ ​പോ​കു​ന്ന​ത്.​ ​തെ​രി,​ ​മെ​ർ​സ​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ അ​റ്റ്ലി​യു​ടെ​ ​സം​വി​ധാ​ന​ ​സ​ഹാ​യി​ ​ആ​യി​രു​ന്നു​ ​സി​ബി​ ​ച​ക്ര​വ​ർ​ത്തി​ ​ര​ജ​നി​കാ​ന്തു​മാ​യി​ ​കൈ​കോ​ർ​ക്കു​ന്ന​ത് ​പ​ക്കാ​ ​മാ​സ്സ് ​കൊ​മേ​ഴ്സ്യൽ ​ ​എ​ന്റ​ർ​ടെ​യ്ന​റി​നു​വേ​ണ്ടി ആ​യാകും ​ ​എ​ന്നാ​ണ് ​സൂ​ച​ന.