അന്തർദേശീയ സെമിനാർ
Sunday 04 January 2026 12:00 AM IST
തൃശൂർ: കേരള വർമ്മ കോളേജിലെ പിജി, റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇംഗ്ലീഷ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ 'ഐഡോസ്: റിഫ്‌ളക്ഷൻ ഓൺ കൾച്ചർ' അന്തർദേശീയ സെമിനാർ ഒമ്പതാം പതിപ്പ് സംഘടിപ്പിക്കും. ആറിന് രാവിലെ 10ന് വി.വി.ആർ ഓഡിറ്റോറിയത്തിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം. കൃഷ്ണ, കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷകരാകും. കാനഡയിൽ നിന്നുള്ള കൊറിയോഗ്രാഫറും കഥകളി വിദഗ്‌നും എഴുത്തുകാരനുമായ റിച്ചാർഡ് ട്രെംബ കപില വേണു, പാർശതി ജെ. നാഥ് എന്നിവർ പങ്കെടുക്കും. കേരള കലാമണ്ഡലവുമായി സഹകരിച്ചാണ് പരിപാടിയെന്ന് കൃപ പ്രദീപൻ, ഡോ. അബിത ബാലഗോപാൽ, എസ്. ശിവദ, അമൽ നാരായൺ എന്നിവർ അറിയിച്ചു.