ഭാരവാഹികളെ തെരഞ്ഞെടുത്തു
Sunday 04 January 2026 12:25 AM IST
തൃശൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ഷീജ പ്രശാന്തിനേയും സെക്രട്ടറിയായി ഉഷ പ്രഭു കുമാറിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ടി.ആർ. മീരയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: അഡ്വ. സോന കരിം, രഞ്ജു വാസുദേവൻ, സി.കെ. ഗിരിജ (വൈസ് പ്രസിഡന്റ്), അഡ്വ. പി.കെ. ബിന്ദു, കെ.ബി. സുധ, കർമല ജോൺസൺ (ജോ. സെക്രട്ടറി), ജ്യോതി രാമൻ, സി.ജി.സിനി, പി. പ്രശാന്തി, നിർമലാ ദേവി, സരിത രാജേഷ്, സിന്ധു ജയൻ, പ്രിയ മണികണ്ഠൻ, സീത രവീന്ദ്രൻ, സജിത ഷേബർ, മഞ്ജുള അരുണൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി). 63 അംഗ ജില്ലാ കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളായി 58 പേരെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.