സ്‌കൂൾ കലോത്സവം: ആലോചനാ യോഗം

Sunday 04 January 2026 12:29 AM IST

തൃശൂർ : തനിമയും പാരമ്പര്യവും ഉൾക്കൊള്ളുന്ന രീതിയിൽ 64 -ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം വിജയകരമായി സംഘടിപ്പിക്കാൻ ആലോചനാ യോഗം ചേർന്നു. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മേയർ ഡോ. നിജി ജസ്റ്റിൻ നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്ന് കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ ആനകൾ, കുടമാറ്റം, വാദ്യമേളം, വെടിക്കെട്ട് എന്നിവ ഒരുക്കി സ്‌കൂൾ കലോത്സവം വർണാഭമാക്കി മാറ്റുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടർ( ദുരന്ത നിവാരണം) പ്രാൺ സിംഗ്, ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി.അജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.