ശതോത്തര രജത ജൂബിലി സമാപനം

Sunday 04 January 2026 12:00 AM IST

എളവൂർ : സെന്റ് മേരിസ് ദേവാലയ ശതോത്തര രജത ജൂബിലി സമാപനം ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് ഇടവകയിൽ മുൻപ് സേവനം ചെയ്തിട്ടുള്ള വികാരിമാരുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കും. വൈകിട്ട് 5:30ന് എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിക്ക് ഊഷ്മളമായ സ്വീകരണം നൽകും. വിശ്വാസ പ്രഖ്യാപന റാലിയും നടക്കും. ജൂബിലി സ്മാരകമായി പുതുതായി നിർമ്മിച്ച പാരിഷ് ഹാളിന്റെ ആശീർവാദകർമ്മം മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണവും പരസ്യചിത്ര സംവിധായകനും നടനുമായ സിജോയ് വർഗീസ് ചടങ്ങിൽ മുഖ്യസന്ദേശവും നൽകും.