കാലത്തെ അട്ടിമറിച്ച വി.കെ.എൻ

Sunday 04 January 2026 12:31 AM IST

ചേർപ്പ്: തന്റെ രചനകളിലത്രയും കാലത്തെ അട്ടിമറിച്ച എഴുത്തുകാരനായിരുന്നു വി.കെ.എൻ എന്ന് വി.കെ.എൻ ജീവചരിത്രത്തിന്റെ കർത്താവും നോവലിസ്റ്റുമായ കെ.രഘുനാഥൻ. പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വി.കെ.എൻ രചനകളിലെ കാലസങ്കൽപ്പം എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തെ പരിഗണിക്കാതെയാണ് വി.കെ.എൻ എഴുതിയത്. തന്റേതായ ഒരു കാലം സൃഷ്ടിച്ചു. കലണ്ടറിലെ കാലത്തേയും പഞ്ചാംഗത്തെയും വി.കെ.എൻ കണക്കിലെടുത്തിട്ടില്ല. വി.കെ.എൻ മൈക്കും ശത്രുവായിരുന്നു. പൊതുധാരണയ്ക്ക് വിപരീതമായി ജീവിതത്തിൽ ഒരിക്കലും അദ്ദേഹം പത്രലേഖകനായോ ഡെസ്‌കിലോ ജോലി ചെയ്തിട്ടില്ലെന്നും കെ.രഘുനാഥൻ വ്യക്തമാക്കി. അച്ഛന്റെ ലാളിത്യമുള്ള കൃതികളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ചർച്ചയിൽ പങ്കെടുത്ത മകൾ രഞ്ജന പറഞ്ഞു.