ആനയെ നടയിരുത്തി

Sunday 04 January 2026 12:00 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി.എ പ്രദീപും വസന്തയും കുടുംബവുമാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം.രാധ, അസി.മാനേജർമാരായ രാമകൃഷ്ണൻ ( ക്ഷേത്രം, സുന്ദരരാജൻ ( ജീവധനം) പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.