ഒരു സ്‌പൂൺ കുരുമുളകുപൊടി മാത്രം മതി; എലി ഈ ജന്മം വീട്ടിലേക്ക് വരില്ല

Sunday 04 January 2026 12:00 AM IST

മിക്കവീടുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് എലി ശല്യം. എത്രശ്രമിച്ചാലും അവയുടെ ശല്യം കുറയ്ക്കാൻ കഴിയില്ല. തുണി, ഭക്ഷണങ്ങൾ, പച്ചക്കറി, പലചരക്ക് തുടങ്ങിയ ഒരു സാധനങ്ങളും പിന്നെ വീട്ടിൽ വയ്ക്കാൻ പറ്റില്ല. ഇവയെല്ലാം എലി നശിപ്പിക്കുന്നു. എലിയുടെ ശല്യം കൂടിയാൽ വീട്ടിലുള്ളവർക്ക് എലിപ്പനി വരെ വരാം.

അതിനാൽ ഇവയെ തുരത്താൻ പല വഴികളും നോക്കുന്നവരാണ് നമ്മളിൽ പലരും. മാർക്കറ്റിൽ ഇതിനായി വിലകൂടിയ പല സാധനങ്ങളുമുണ്ട്. എന്നാൽ എലിവിഷവും കേക്കുമെല്ലാം കുട്ടികളുള്ള വീട്ടിൽ അപകടമാണ്. പ്രകൃതിദത്തമായ രീതിയിൽ എലിയെ വീട്ടിൽ നിന്ന് തുരത്താൻ കഴിയും. അത് പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ എലിയെ തുരത്താൻ കഴിയുന്ന ചില പൊടിക്കെെ നോക്കിയാലോ?

പുതിനയില

എലികൾക്ക് പുതിനയുടെ രൂക്ഷഗന്ധം ഇഷ്ടമല്ലെന്നാണ് പറയപ്പെടുന്നത്. പുതിനയില ചതച്ച് എലികൾ വരുന്ന സ്ഥലത്ത് വച്ചാൽ മാത്രം മതി. എലികൾ ഗന്ധം സഹിക്കാൻ വയ്യാതെ അവിടെ നിന്ന് പോകുന്നു. അല്ലെങ്കിൽ പുതിന എണ്ണയിൽ പഞ്ഞി മുക്കി ആ പഞ്ഞി എലി വരാൻ സാദ്ധ്യതയുള്ള സ്ഥലത്ത് വയ്ക്കുക.

കുരുമുളകുപൊടി

എലികളെ തരുരത്താനുള്ള ഏറ്രവും നല്ല വഴിയാണ് കുരുമുളകുപൊടി. എലികൾ ഒളിച്ചിരിക്കുന്ന സ്ഥലത്തും അത് സഞ്ചരിക്കുന്ന വഴികളിലും കുരുമുളകുപൊടി വിതറുക. കുരുമുളകിന്റെ രൂക്ഷഗന്ധം എലികളുടെ ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കും.

വെളുത്തുള്ളി

ചതച്ച വെളുത്തുള്ളി വെള്ളത്തിൽ ചേർത്ത് സ്‌പ്രേ കുപ്പിയിൽ ഒഴിക്കുക. ഇനി എലി വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുക. എലിയെ തുരത്താൻ ഇത് സഹായിക്കുന്നു.