എടവിലങ്ങിൽ വീടിന് നേരെ വീണ്ടും ആക്രമണം

Sunday 04 January 2026 12:19 AM IST

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീണ്ടും വീടിന് നേരെ ആക്രമണം. വത്സാലയം വടക്കുവശം താമസിക്കുന്ന ഉഴുന്നുകാട്ടിൽ പോളിന്റെ വീടിന് നേരെയാണ് വെള്ളിയാഴ്ച അർദ്ധരാത്രി ആക്രമണം ഉണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. പോളും ഭാര്യയും മറ്റൊരു മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകനായ പുത്തൻ കാട്ടിൽ പ്രതാപന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികളെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും ആക്രമണം. നിരപരാധികളായ ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും സംശയത്തിന്റെ നിഴലിൽ നിറുത്തുന്നതിനെതിരെ ബി.ജെ. പി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സമാധന ശ്രത്തിന്റെ ഭാഗമായി ഇന്ന് സർവ്വകക്ഷി യോഗം ചേരും.