ചിത്രരചന മത്സരം
Sunday 04 January 2026 12:14 AM IST
പള്ളാത്തുരുത്തി: ജനുവരി ഒന്നിന് ആരംഭിച്ച കുട്ടനാടൻ ഫെസ്റ്റിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരത്തിനു മുന്നോടിയായി സംഘടിപ്പിച്ച സമ്മേളനത്തിൽ അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷിനോയി രാജൻ മത്സരം ഉദ്ഘാടനം ചെയ്തു. കേണൽ സി.വിജയകുമാർ, കെ.ലാൽജി, ബേബി പാറക്കാടൻ,
അജിത്ത് കൃപ,പോൾസൺ പ്ലാപ്പുഴ എന്നിവർ സംസാരിച്ചു മജീഷ്യൻ ഉമ്മൻ ജെ.മേധാരത്തിന്റെ മാജിക് ഷോ കുട്ടികൾക്ക് വേണ്ടി നടത്തി
ജോർജ് പോൾ അവതരിപ്പിച്ച ഗാന്ധിവേഷം സമ്മേളനത്തിൽ ശ്രദ്ധ പിടിച്ചുപറ്റി.