എസ്.ഐ.ആർ: ഹിയറിംഗ്
Sunday 04 January 2026 12:15 AM IST
ആലപ്പുഴ: ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ്.ഐ.ആർ കരടു പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരിൽ 2002ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്നവരുടെ (അൺമാപ്ഡ്) ഹിയറിംഗ് നാളെ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബി.എൽ.ഒമാർ വോട്ടർമാർക്ക് നോട്ടീസുകൾ വിതരണം ചെയ്യും. ഹിയറിംഗിന് ഹാജരാകുന്നവർ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച രേഖകളിൽ ഏതെങ്കിലും ഒരെണ്ണം ഹാജരാക്കണം. നിശ്ചയിച്ച തീയതിയിൽ ഹിയറിംഗിന് ഹാജരാകുവാൻ കഴിയാത്തവർ അതു സംബന്ധിച്ച അപേക്ഷ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ/അസി. ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകിയാൽ മറ്റൊരു തീയതി ലഭിക്കും.