സഫർ സന്ദേശ യാത്രയ്ക്ക് സ്വീകരണം
Sunday 04 January 2026 12:16 AM IST
മാന്നാർ:കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി കേരള മുസ്‌ളിം ജമാ അത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സഫർ സന്ദേശയാത്രക്ക് മാന്നാറിൽ സ്വീകരണം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ അസ്സയ്യിദ് ഹാമിദ് ബാഫക്കി തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നാസർ തങ്ങൾ, ജാഥാ ക്യാപ്റ്റൻ ത്വാഹാ മുസ്ലിയാർ, ഹുസൈൻ ഉസ്താദ് പി.എ.ഷാജഹാൻ, ജുനൈദ് സേട്ട്, പി.എച്ച് മുഹമ്മദ് കുഞ്ഞ്, ഒ.ജെ നൗഷാദ്, നിസാം പുത്തൻ ബംഗ്ലാവ്, നിസാർ മാന്നാർ, സഹൽ, അബ്ദുൽ ഖാദർ, നാസർ ഇരമത്തൂർ, സഈദ് പുത്തൻപുരയിൽ, ഹാരിസ് ഫേമസ്, ഷാജി എന്നിവർ പ്രസംഗിച്ചു.