പുതുവത്സര സ്നേഹക്കൂട്ടായ്‌മ

Sunday 04 January 2026 12:36 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് 2015-20 ഭരണ സമിതിയിൽ അംഗങ്ങളായിരുന്നവരും പഞ്ചായത്ത്‌ സെക്രട്ടറിയും ചേർന്ന് പുതുവത്സര സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. കേക്ക് മുറിച്ചും സ്നേഹോപഹാരം പങ്കുവച്ചും പുതുവർഷത്തെ വരവേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജി.വേണുലാൽ അദ്ധ്യക്ഷനായി. മുൻ സെക്രട്ടറി ഹരി കൃഷ്ണൻ സ്വാഗതം പറഞ്ഞു. മുൻ വൈസ് പ്രസിഡന്റ്‌ ശ്രീജ രതീഷ്,​ അഡ്വ.ആർ ശ്രീകുമാർ, ശോഭ ബാലൻ,​ രതിയമ്മ എന്നിവർ ഓർമ്മകൾ പങ്കുവച്ചു. ശ്യാംലാൽ, മനോജ്‌ കുമാർ, രമാദേവി, ഇന്ദിര, മായ സുരേഷ്, ജിത്തുകൃഷ്ണൻ എന്നിവർ സംസാരിച്ചു.