ഷാമ്പൂ ഉപയോഗിക്കുമ്പോൾ ഇതൊരു സ്പൂൺ കൂടി ചേർക്കൂ; മുടി പനങ്കുല പോലെ വളരും

Sunday 04 January 2026 4:41 PM IST

കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ കുറവാണ്. മുടി കൊഴിച്ചിൽ, താരൻ എന്നിവയാണ് മുടിയുടെ വളർച്ചയെ പ്രധാനമായും തടയുന്നത്. ഇത് അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഷാമ്പൂ, ഹെയർ മാസ്ക് എന്നിവയാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇവയൊന്നും ചിലപ്പോൾ വിചാരിച്ച ഫലം തരണമെന്നില്ല.

വീട്ടിൽ തന്നെ എളുപ്പത്തിൽ നമുക്ക് മുടിയുടെ സംരക്ഷണം ഉറപ്പാക്കാം. അതിന് ഉപയോഗിക്കാവുന്ന ഏറ്രവും മികച്ച ഉൽപന്നമാണ് ഗ്ലിസറിൻ. ചർമ്മ സംരക്ഷണത്തിനും തലമുടിയുടെ പരിചരണത്തിനും ഗ്ലിസറിൻ വളരെ നല്ലതാണ്. നിറമോ മണമോ ഇല്ലാത്ത ഈ ദ്രാവകം മിക്ക സൗന്ദര്യ വസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗ്ലിസറിൻ നല്ലതാണ്. ഇത് ഈർപ്പം തടഞ്ഞുനിർത്തി മുടി വേരുകളിലേക്ക് ഇറങ്ങി കണ്ടീഷൻ ചെയ്യുന്നു. തലമുടി ആരോഗ്യത്തോടെ വളരാൻ ഗ്ലിസറിൻ ഏറെ സഹായിക്കുന്നു. എന്നാൽ ഇത് നേരെ എടുത്ത് മുടിയി. ഉപയോഗിക്കാൻ പാടില്ല. മുടിയുടെ ആരോഗ്യത്തിന് ഗ്ലിസറിൻ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം?

ആവശ്യമായ സാധനങ്ങൾ

  1. ഗ്ലിസറിൻ - ഒരു ടീ‌സ്പൂൺ
  2. വെള്ളം - ആവശ്യത്തിന്
  3. ഷാമ്പൂ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ടീ‌സ്‌പൂൺ ഗ്ലിസറിനിലേയ്ക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കാം. ഇനി അത് ഉപയോഗിച്ച് സാധാരണ പോലെ മുടി കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ മുടി കഴുകുന്നത് വളരെ നല്ലതാണ്. ക്രമേണ മുടി വളരുന്നത് തിരിച്ചറിയാൻ കഴിയും.