തൊഴിലുറപ്പ് ഭേദഗതി പിൻവലിക്കണം 

Monday 05 January 2026 12:37 AM IST

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.ടി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.ടിയു ജില്ലാ പ്രസിഡന്റ് ഹലിൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അനിയൻ മാത്യു, എം.വി മനോജ്, നന്തിയോട് ബഷീർ, മുണ്ടക്കയം സോമൻ, അമീൻ ഷാ, എം.എൻ ദിവാകരൻ നായർ, സണ്ണി കാഞ്ഞിരം, ടോണി തോമസ്, ബിജു കൂമ്പിക്കൻ ബൈജു പി.ജോർജ്, പി.എച്ച് അഷറഫ്, റൂബി ചാക്കോ, പി.വി സുരേന്ദ്രൻ, കെ.പി മുകുന്ദൻ, ആർപ്പൂക്കര തങ്കച്ചൻ, എൻ.ജെ പ്രസാദ്, ജോർജ് വർഗീസ്, പി.ആർ രാജീവ്, ബെന്നി ജോസഫ്, എം.ആർ ഷാജി, മാത്യു പുതുപ്പള്ളി, സക്കീർ ചന്ദംപള്ളി, അബ്ദുൾ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.