കായിക ഉപകരണം വാങ്ങാൻ സഹായം 

Monday 05 January 2026 12:38 AM IST

കോട്ടയം : സർക്കാർ സ്‌കൂളുകൾക്കും, കായിക ക്ലബുകൾക്കും, സ്‌പോർട്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം അനുവദിയ്ക്കുന്നതിന് കായിക യുവജന കാര്യാലയം ക്ഷണിച്ച അപേക്ഷ 20 വരെ നീട്ടി. അപേക്ഷാഫാറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിയ്ക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്നിവ https://dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷകൾ 20 ന് വൈകിട്ട് 5 ന് മുൻപ് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നേരിട്ടോ, സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, കുര്യൻ ഉതുപ്പ് റോഡ്, നാഗമ്പടം, കോട്ടയം പിൻ: 686001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകാം. ഫോൺ:0471 2326644.