പുതുവത്സര ആഘോഷം
Monday 05 January 2026 12:40 AM IST
കോട്ടയം : മൈത്രി റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ക്രിസ്മസ് - പുതുവത്സര ആഘോഷം സൂസൻ വില്ലയിൽ ജോസഫ് ഏർത്തോട്ടത്തിന്റെ ഭവനത്തിൽ നടന്നു. മുൻമന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയി ജോൺ ഇടയത്തറ അദ്ധ്യക്ഷത വഹിച്ചു. മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.ഏബ്രഹാം ഡാനിയേൽ സന്ദേശം നൽകി. ഡോ.ഇറഞ്ഞാൽ രാമകൃഷ്ണൻ, മദർ ആർദ്ര, സിസി ബോബി, അഡ്വ.ജി.ആർ പണിക്കർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുമോദ് പൂവക്കുന്നേൽ സ്വാഗതവും, പീറ്റർ വടക്കേനടയിൽ നന്ദിയും പറഞ്ഞു.