എസ്.ഐ.ആർ അവലോകനം

Monday 05 January 2026 1:54 AM IST

നെടുമങ്ങാട്: നോൺമാപ്പിംഗ് ലിസ്റ്റിൽപ്പെടുത്തി വോട്ടവകാശം നിഷേധിച്ചതിലെ ക്രമക്കേടുകൾ കളക്ടറുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ് എസ്.ഐ.ആർ ജില്ലാ കൺവീനറുമായ അഡ്വ.ജി.സുബോധൻ പറഞ്ഞു. നെടുമങ്ങാട് മണ്ഡലം എസ്.ഐ.ആർ അവലോകന മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ.സി.മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ.പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ടി.അർജുനൻ,നെട്ടറച്ചിറ ജയൻ,അഡ്വ.ഫാത്തിമ, മന്നൂർക്കോണം സത്യൻ തുടങ്ങിയവർ സംസാരിച്ചു.