മഡ്ഡി ടീമിന്റെ തമിഴ് ചിത്രം ജോക്കി ടീസർ
മധുരയുടെ പശ്ചാത്തലത്തിൽ മലയാളികൾ ഒരുക്കുന്ന ജോക്കി എന്ന തമിഴ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ച് ഡോ. പ്രഗാഭാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവരാണ് നായകൻമാർ. അമ്മു അഭിരാമി നായികയാകുന്നു.ഇന്ത്യയിൽ ആദ്യമായി മഴക്കാടുകളിൽ നടക്കുന്ന മഡ്ഡ് റേസിങ് എന്ന സാഹസിക കായിക ഇനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായ മഡ്ഡിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡോ. പ്രഗാഭാൽ .മഡ്ഡിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗാഭാലിനൊപ്പം കൈകോർക്കുന്നു.
ചെന്നൈയിൽ നടന്ന വീഥി വിരുന്നിന്റെ വാർഷികാഘോഷ വേദിയിലാണ് ടീസർ റിലീസ് . ടീസർ കണ്ടവർ അവതരണത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു. പി.കെ. സെവൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. സംഗീതം ശക്തി ബാലാജി, ക്രിയേറ്റീവ് പ്രൊഡ്യൂസർ ആർ. പി. ബാല, ഓഡിയോഗ്രാഫി : എം. ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു,പി .ആർ. ഒ : പ്രതീഷ് ശേഖർ