തുഞ്ചൻ ദിനം ആചരിച്ചു

Monday 05 January 2026 1:36 AM IST

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തുഞ്ചൻ ദിനം ആചരിച്ചു. തൊടുപുഴ കേശവനിവാസിൽ നടന്ന യോഗം തപസ്യ സംസ്ഥാന സമിതി അംഗം വി കെ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി പി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ' ഭാഷാപിതാവായ തുഞ്ചത്താചാര്യൻ ' എന്ന വിഷയത്തിൽ തപസ്യ ജില്ലാ ട്രഷറർ അജിമോൻ എം ബി പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എം.എം മഞ്ജുഹാസൻ , ജില്ലാ സംഘടനാ സെക്രട്ടറി സിജു ബി പിള്ള എന്നിവർ പ്രസംഗിച്ചു.