തുരുത്തി ജനകീയ സ്വാതന്ത്ര്യ സംഘം
Monday 05 January 2026 1:38 AM IST
ചങ്ങനാശേരി : തുരുത്തി ജനകീയ സ്വാതന്ത്ര്യ സംഘത്തിന്റെ നാലാമത് വാർഷികവും പുതുവത്സര ആഘോഷവും അജീഷ് കളത്തിപ്പറമ്പിലിന്റെ വസതിയിൽ നടന്നു. പ്രസിഡന്റ് സന്തോഷ് ചേന്നാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിശിഷ്ട വ്യക്തികൾ എന്നിവരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ജെ ജോർജ്, ഗ്രാമപഞ്ചായത്തംഗം സ്റ്റെലെസ ആന്റണി എന്നിവർ പുതുവത്സരാശംസ നേർന്നു. സജി കുമാർപുലിപറ, ബെറ്റി സി.മുട്ടാഞ്ചേരി, അജീഷ് കളത്തിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. പ്രദീപ് പുളിന്താനം സ്വാഗതവും സജി ജേക്കബ് മുട്ടൻചേരി നന്ദിയും പറഞ്ഞു.