കല്യാശ്ശേരി സോക്കർ പഴയങ്ങാടിയിൽ

Monday 05 January 2026 12:04 AM IST
സോക്കർ

പഴയങ്ങാടി: ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കല്യാശ്ശേരി സോക്കർ ലീഗ് എം.എൽ.എ കപ്പ് ഫ്‌ളഡ്‌ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 23 മുതൽ 26 വരെ പഴയങ്ങാടിയിൽ നടക്കും. കഴിഞ്ഞവർഷം മേയ് മാസം നടത്താൻ തീരുമാനിച്ച ടൂർണമെന്റ് മഴ കാരണമാണ് മാറ്റിയത്. ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായി മുൻകാല കളിക്കാരെ ആദരിക്കൽ, റോഡ് ഷോ, ഗോൾവണ്ടി തുടങ്ങിയ അനുബന്ധ പരിപാടികളും ഉണ്ടാകും. എരിപുരം പബ്ലിക് ലൈബ്രറിയിൽ നടന്ന യോഗത്തിൽ എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ. രഞ്ജിത്ത്, മുഹമ്മദലി പള്ളിക്കര, എസ്.വി നിസാർ, അമീർ മാടായി, ടാർസൻ മാടായി, വിനോദ് ശ്രീകണ്ഠ, ഒ.വി രഘു എം. രാമചന്ദ്രൻ, പി.വി വേണുഗോപാൽ, പി.വി അബ്ദുൾ ഗഫൂർ, സിയാസ് തുടങ്ങിയവർ സംസാരിച്ചു.