'ഹാപ്പി കിഡ്സ് ' സഹവാസക്യാമ്പ്
പയ്യാവൂർ: സമഗ്ര ശിക്ഷ കേരളം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന വിദ്യാർത്ഥികൾക്കായി പയ്യാവൂർ ഗവൺമെന്റ് യു.പി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'ഹാപ്പി കിഡ്സ് ' സഹവാസക്യാമ്പ് സമാപിച്ചു. ശയ്യാവലംബരായ കുട്ടികൾക്ക് ഒത്തുചേരലിനുള്ള അവസരം നൽകുക, മാനസികോല്ലാസം ലഭ്യമാകുന്ന അന്തരീക്ഷമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ഷൈലജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി എം.കെ. ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാദ്ധ്യാപകൻ പി. പ്രഭാകരൻ, എസ്.എം.സി ചെയർമാൻ പി.വി. അനീഷ്, മദർ പി.ടി.എ പ്രസിഡന്റ് പി.വി. സൂര്യ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ.സി വിനോദ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.