അനുമോദന സായാഹ്നം
Monday 05 January 2026 12:09 AM IST
കരിവെള്ളൂർ: വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രം എഡ്യൂക്കേഷണൽ സൊസൈറ്റി അനുമോദിച്ചു. ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ഫോക്‌ലോർ അക്കാഡമി ഗുരുപൂജ അവാർഡ് നേടിയ കൊടക്കാരന്റെ ബാലൻ, പിഎച്ച്.ഡി നേടിയ കെ. അജിത, നവനീത് കൃഷ്ണൻ, ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സജിത് കുമാർ, നയന സജിത്ത്, മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 65-70 വയസ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കെ. ഭാസ്‌കരൻ തുടങ്ങിയവരെ അനുമോദിച്ചു. വാർഡ് മെമ്പർമാരായ ഇ. പ്രഭാവതി, എ. വേണുഗോപാലൻ, പ്രധാനാദ്ധ്യാപകൻ സജിൽ കുമാർ, എ. രാമകൃഷ്ണൻ, രവീന്ദ്രൻ കല്ലത്ത്, പി. പവിത്രൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.വി ദാമോദരൻ അദ്ധ്യക്ഷനായി. വി. ഉണ്ണിക്കണ്ണൻ സ്വാഗതവും വി. രാഘവൻ നന്ദിയും പറഞ്ഞു.