മലയിൻകീഴ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രക്കുള നവീകരണം
Monday 05 January 2026 1:21 AM IST
മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി.സുരേഷ് കുമാറും ജില്ലാ പഞ്ചായത്ത് മലയിൻകീഴ് ഡിവിഷൻ അംഗവുമായ എസ്.സുരേഷ്ബാബുവും ചേർന്ന് നാളികേരം ഉടച്ച് ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.അജിത്കുമാർ,സെക്രട്ടറി വി.സുരേഷ് കുമാർ,ജനപ്രതിനിധികളായ എസ്.ചന്ദ്രൻനായർ,ഒ.ജി.ബിന്ദു,മായാ രാജേന്ദ്രൻ,ഷാജി,ദേനസ്വം അസിസ്റ്റന്റ് കമ്മീഷണർ അയ്യപ്പൻ,സബ് ഗ്രൂപ്പ് ഓഫീസർ വിനോദ്,അസിസ്റ്റന്റ് എൻജഡിനിയർ മേൽശാന്തി എന്നിവർ പങ്കെടുത്തു.