പുസ്തക പ്രകാശനം

Monday 05 January 2026 1:24 AM IST

തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ പ്രഭാകരൻ ഊരുട്ടമ്പലം രചിച്ച "കാക്കി കഥ പറയുമ്പോൾ "എന്ന പുസ്തകം 10ന് രാവിലെ 10ന് പൊലീസ് ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിക്കുന്ന വിരമിച്ച പൊലീസുകാരുടെ കുടുംബ സ്നേഹസംഗമത്തിൽ ഐ.ബി.സതീഷ് എം.എൽ.എ ചരിത്രകാരനായ കെ.രാജന് നൽകി പ്രകാശനം ചെയ്യും. പുരോഗമനകലാസാഹിത്യവേദി വൈസ് പ്രസിഡന്റ് ശ്രീവരാഹം മുരളി, മുൻ പൊലീസ് സൂപ്രണ്ടും നടനുമായ എ.കെ വേണുഗോപാൽ,സുദർശനൻ,എ.എം.ഇസ്മായിൽ,എം.ജെ.ജോർജ്, ടി.അനിൽതമ്പി,സാംരാജ്,രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.