ബൈക്ക് റാലി

Monday 05 January 2026 1:24 AM IST

വിഴിഞ്ഞം: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരളയാത്രയുടെ പ്രചാരണാർത്ഥം എസ്.വൈ.എസ് വിഴിഞ്ഞം സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. വിഴിഞ്ഞം വറുത്തരി ഉപ്പ മഖാമിൽ നടന്ന സിയോറത്തോടെയാണ് റാലി ആരംഭിച്ചത്. സുലൈമാൻ സഖാഫി പ്രാർത്ഥന നടത്തി. നാസർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് നെയ്യാറ്റിൻകര സോൺ സെക്രട്ടറി എൻ.എ.വാഹിദ് മുസ്‌ലിയാർ,വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ മുസ്‌ലിയാർ, എസ്‌.വൈ.എസ് സർക്കിൾ പ്രസിഡന്റ് ദുജാന സഖാഫി,സെക്രട്ടറി മുഹമ്മദ്, നെയ്യാറ്റിൻകര സോൺ പ്രസിഡന്റ്

മുബാറക് സഖാഫി,സിദ്ദീഖ് സഖാഫി,പീർ മുഹമ്മദ് സഖാഫി, ഷാൻ ജൗഹരി,സക്കീർ മുസ്‌ലിയാർ, ഷജീർ ഖാൻ,സഫ്‌വാൻ തുടങ്ങിയവർ സംബന്ധിച്ചു. വലിയപറമ്പ്,ടൗൺഷിപ്പ്,ആഴാകുളം,തിയേറ്റർ ജംഗ്ഷൻ,വിഴിഞ്ഞം ജംഗ്ഷൻ,ബീച്ച് റോഡ് വഴി വിഴിഞ്ഞം മുഹ്‌യിദ്ദീൻ പള്ളിക്ക് സമീപം പാർക്കിൽ സമാപിച്ചു.