ഒഴിഞ്ഞത് മഹാദുരന്തം, ഒഴിയാതെ ഭീതി

Monday 05 January 2026 12:00 AM IST
1

തൃശൂർ: ഒരേക്കറോളം സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന അഞ്ഞൂറിലേറെ വാഹനങ്ങൾ കത്തി അമർന്നപ്പോൾ റെയിൽവേ സ്റ്റേഷനിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെയായതിനാലും ഞായറാഴ്ചയായതിനാലും റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറഞ്ഞത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. നേരം പുലർന്ന ശേഷമുണ്ടായ ഈ അത്യാഹിതത്തിന്റെ ഭീതിയിൽ നിന്ന് പൂത്തോളിലും പരിസരപ്രദേശങ്ങളിലുമുള്ളവർ മുക്തരായിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർക്കും യാത്രക്കാർക്കും ഒന്നും ചെയ്യാനാവാത്ത വിധം തീയും കനത്ത പുകയും പടർന്നിരുന്നു.

ആശ്വാസമായി ഫയർഫോഴ്‌സ്

സംഭവം നടന്നയുടൻ ഫയർഫോഴ്‌സ് എത്തി അതിവേഗം തീ അണയ്ക്കാൻ ആരംഭിച്ചത് വലിയ ആശ്വാസമായി. സിഗ്‌നൽ റൂമും വൻമരവുമൊന്നും കത്തിപ്പിടിക്കാതെ ജീവൻ പണയപ്പെടുത്തിയാണ് ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി യാത്രക്കാരുളള റെയിൽവേ സ്റ്റേഷനിലേക്കും തീ പടരാതെ ശ്രദ്ധിച്ചു. സ്റ്റേഷൻ ഓഫീസർ ടി. അനിൽകുമാർ , ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.കെ. രഞ്ജിത്ത് , ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീഹരി, സുധൻ, അനന്തകൃഷ്ണൻ, സഭാപതി, ഷാജു ഷാജി, ഹോം ഗാർഡ് വിജയൻ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ( ട്രെയിനി) വൈശാഖ്, സുരേന്ദ്രൻ, അഖിൽ എന്നിവരും ഇരിങ്ങാലക്കുട നിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ കെ.സി. സജീവിന്റെ നേതൃത്വത്തിലുള്ള യൂണിറ്റും, പുതുക്കാട് നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള യൂണിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

പാർക്കിംഗിൽ ബൈക്കുകൾ ദിവസങ്ങളോളം

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ പ്രതിമാസ പാസെടുക്കുന്നവർ ദിവസങ്ങളോളം ബൈക്ക് പാർക്ക് ചെയ്യാറുണ്ട്. പാസ് കാണിച്ചാൽ ജീവനക്കാർ ബൈക്ക് കടത്തിവിടാനും കൊണ്ടുപോകാനും അനുവാദം നൽകും. അതുകൊണ്ടു തന്നെ എത്ര ബൈക്കുകൾ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഉണ്ടെന്ന കൃത്യമായ വിവരം ലഭിക്കില്ല. പാർക്കിംഗ് കേന്ദ്രത്തിന് പുറത്ത് ബൈക്കുകൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുത്തിരുന്നു. ഇതോടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിറഞ്ഞുകവിഞ്ഞു. റെയിൽവ സ്റ്റേഷൻ പരിസരങ്ങളിൽ നിന്ന് ബൈക്കും ഹെൽമെറ്റും മോഷണം പോകുന്നതും വാഹനങ്ങൾ കേടുവരുത്തുന്നതും മുൻകാലങ്ങളിൽ പതിവായിരുന്നു. ഈയിടെയാണ് ഇത്തരം കേസുകൾ കുറഞ്ഞത്.

കു​ത്ത​നെ​ ​കൂ​ട്ടി​ഫീ​സ്

തൃ​ശൂ​ർ​:​ ​വാ​ഹ​ന​ങ്ങ​ളു​ടേ​യും​ ​യാ​ത്ര​ക്കാ​രു​ടേ​യും​ ​എ​ണ്ണം​ ​കൂ​ടു​മ്പോ​ൾ​ ​പാ​ർ​ക്കിം​ഗ് ​ഫീ​സ് ​കു​ത്ത​നെ​ ​ഉ​യ​ർ​ത്തു​ന്ന​ത​ല്ലാ​തെ​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ന​ട​പ​ടി​യി​ല്ല.​ ​പ്രീ​മി​യം​ ​പാ​ർ​ക്കിം​ഗ് ​എ​ന്ന​ ​പേ​രി​ൽ​ ​തൃ​ശൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ട​ത്തു​ന്ന​ ​വ​ൻ​ ​കൊ​ള്ള​ ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​യെ​ ​തു​ട​ർ​ന്നാ​ണ് ​അ​റു​തി​യാ​യ​ത്.​ ​ര​ണ്ട് ​ദി​വ​സം​ ​ബൈ​ക്ക് ​നി​റു​ത്തി​യി​ട്ട​തി​ന് ​റി​ട്ട.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യി​ൽ​ ​നി​ന്ന് 845​ ​രൂ​പ​ ​ഫീ​സ് ​വാ​ങ്ങി​യ​ത് ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ഡി.​വൈ.​എ​ഫ്.​ഐ.​ ​അ​ട​ക്ക​മു​ള​ള​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളും​ ​രം​ഗ​ത്തെ​ത്തി.​ ​പി​ന്നീ​ട് ​ക​രാ​റു​കാ​ര​ൻ​ ​ഇ​ട​പെ​ട്ട് ​ഫീ​സ് ​നി​ര​ക്ക് ​കു​റ​ച്ച​ത്.​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പാ​ർ​ക്കിം​ഗ് ​ഫീ​സാ​യി​ 30​ ​രൂ​പ​ ​വാ​ങ്ങു​മ്പോ​ഴാ​ണ് ​പ്രീ​മി​യം​ ​എ​ന്ന​ ​പേ​രി​ൽ​ ​ഉ​യ​ർ​ന്ന​ ​ഫീ​സ് ​വാ​ങ്ങി​യി​രു​ന്ന​ത്.​ ​മ​ധു​ര​ ​സ്വ​ദേ​ശി​യാ​ണ് ​ക​രാ​ർ​ ​എ​ടു​ത്തി​രു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ന​ട​ത്തി​പ്പി​നാ​യി​ ​മാ​നേ​ജ​രെ​ ​നി​യ​മി​ച്ചി​രു​ന്നു.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്തെ​ ​ഈ​ ​കൊ​ള്ള​ക്കെ​തി​രെ​ ​റെ​യി​ൽ​വേ​ ​അ​ധി​കാ​രി​ക​ളും​ ​രം​ഗ​ത്തെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ണി​ൽ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​പാ​ർ​ക്കി​ങ്ങി​നു​ള്ള​ ​നി​ര​ക്കു​ക​ൾ​ ​പ​രി​ഷ്‌​ക​രി​ച്ച​പ്പോ​ൾ​ ​യാ​ത്ര​ക്കാ​രും​ ​വാ​ഹ​ന​ ​ഉ​ട​മ​ക​ളും​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളും​ ​പ​രാ​തി​പ്പെ​ട്ടി​രു​ന്നു.​ ​ജി.​എ​സ്.​ടി​ ​അ​ട​ക്ക​മാ​ണ് ​ഈ​ ​നി​ര​ക്കു​ക​ൾ​ ​കൂ​ട്ടി​യി​രു​ന്ന​ത്.​ ​സൈ​ക്കി​ൾ,​ ​ഇ​രു​ച​ക്ര​ ​വാ​ഹ​നം,​ 3​-4​ ​ച​ക്ര​ ​വാ​ഹ​നം,​ ​മി​നി​ ​ബ​സ്/​ബ​സ് ​എ​ന്നി​വ​യാ​ണ് ​പ​ല​യി​ട​ങ്ങ​ളി​ലാ​യി​ ​പാ​ർ​ക്ക് ​ചെ​യ്യു​ന്ന​ത്.​ 2​ ​മ​ണി​ക്കൂ​ർ​ ​മു​ത​ൽ​ 96​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​പാ​ർ​ക്ക് ​ചെ​യ്യാം.​ 96​ ​മ​ണി​ക്കൂ​റി​ൽ​ ​കൂ​ടു​ത​ൽ​ ​വ​രു​ന്ന​ ​ഓ​രോ​ 24​ ​മ​ണി​ക്കൂ​റോ​ ​അ​തി​ൽ​ ​കു​റ​വോ​ ​വ​രു​ന്ന​ ​സ​മ​യ​ത്തി​നും​ 20,​ 70,​ 200,​ 840​ ​രൂ​പ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഫീ​സ്.​ ​ഹെ​ൽ​മ​റ്റി​നും​ ​ഓ​രോ​ 24​ ​മ​ണി​ക്കൂ​റോ​ ​അ​തി​ൽ​ ​കു​റ​വോ​ ​വ​രു​ന്ന​ ​സ​മ​യ​ത്തി​നും​ 10​ ​രൂ​പ​ ​വീ​തം​ ​ന​ൽ​ക​ണം.​ ​പ്ര​തി​മാ​സ​ ​നി​ര​ക്ക് ​സൈ​ക്കി​ളി​ന് 200​ ​രൂ​പ,​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ത്തി​ന് 600​ ​രൂ​പ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​തു​ക.

തി​രി​ച്ച​ടി​യാ​യ​ത് ​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​അ​ഭാ​വം

ഭാ​സി​ ​പാ​ങ്ങിൽ

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​പാ​ർ​ക്കിം​ഗ് ​ഏ​റ്റെ​ടു​ത്ത​ ​ക​രാ​ർ​ ​ക​മ്പ​നി​ ​തീ​പി​ടി​ത്തം​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​രു​ന്നി​ല്ലെ​ന്ന് ​ആ​ക്ഷേ​പം.​ ​ഫ​യ​ർ​ ​എ​ക്സ്റ്റ്വിം​ഗ്വി​ഷ​ർ​ ​അ​ട​ക്ക​മു​ള്ള​ ​യാ​തൊ​രു​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​പാ​ർ​ക്കിം​ഗ് ​ഷെ​ഡി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​ഗ്നി​ശ​മ​ന​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​തീ​ ​വേ​ഗ​ത്തി​ൽ​ ​കെ​ടു​ത്താ​മാ​യി​രു​ന്നു​വെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​പ​റ​യു​ന്നു. സി.​സി​ ​ടി​വി​യും​ ​ടി​ക്ക​റ്റ് ​വെ​ൻ​ഡിം​ഗ് ​മെ​ഷീ​നും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഹാ​ർ​ഡ് ​ഡി​സ്‌​കു​ക​ളും​ ​ക​ത്തി.​ ​എ​ത്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ത്തി​യെ​ന്ന​തി​ന് ​കൃ​ത്യ​ത​യി​ല്ല.​ ​ഷെ​ഡി​ൽ​ ​വേ​ണ്ട​ത്ര​ ​വെ​ളി​ച്ച​വു​മി​ല്ല.​ ​രാ​ത്രി​യി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​സു​ര​ക്ഷി​ത​മാ​യി​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യാ​നു​ള്ള​ ​സൗ​ക​ര്യ​വു​മി​ല്ല. എ​ന്നാ​ൽ​ ​പാ​ർ​ക്കിം​ഗ് ​സ്റ്റേ​ഷ​നി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പ​രി​ച​യ​ക്കു​റ​വു​ണ്ടെ​ന്നാ​ണ് ​ഫ​യ​ർ​ഫോ​ഴ്‌​സ് ​പ​റ​യു​ന്ന​ത്.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​വി​ളി​ക്കാ​നു​ള്ള​ ​ക​ൺ​ട്രോ​ൾ​ ​റൂം,​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​ന​മ്പ​റു​ക​ളും​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നി​ല്ല.