കെ-ടെറ്റ് - റിവ്യൂ ഹർജി സ്വാഗതാർഹമെന്ന് കെ.എസ്.ടി.എ
Monday 05 January 2026 1:22 AM IST
തിരുവനന്തപുരം: കെ-ടെറ്റ് വിഷയത്തിൽ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്‌ത സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരള സർക്കാരിന്റെ നിലപാട് അദ്ധ്യാപകർക്ക് ആശ്വാസകരമാണെന്ന് ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി,സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് എന്നിവർ പറഞ്ഞു.